KeralaLatest NewsNews

ദുബായ് എക്‌സ്‌പോ, കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചതായി ആരോപണം

കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: ദുബായ് വേള്‍ഡ് എക്‌സ്‌പോയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ യാത്രാ അനുമതി നിഷേധിച്ചതായി ആരോപണം. ദുബായ് എക്‌സ്‌പോയുടെ ഒരുക്കങ്ങള്‍ക്കു വേണ്ടി യുഎഇ സന്ദര്‍ശിക്കുന്നതിനുള്ള വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ.ഇളങ്കോവന്റെയും ഡയറക്ടര്‍ എസ് ഹരികിഷോറിന്റെയും അപേക്ഷകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരസിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Read Also : ജോജു തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് അമ്മ ഇടപെടാത്തത്: താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ചു ആലപ്പി അഷ്‌റഫ്

എക്‌സ്‌പോയില്‍ കേരള പവലിയന്‍ സജ്ജമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നവംബര്‍ 10 മുതല്‍ നവംബര്‍ 12 വരെ യുഎഇ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണ് കേന്ദ്രത്തിനോട് തേടിയത്. എന്നാല്‍ വ്യക്തമായ കാരണം പറയാതെ കേന്ദ്രം യാത്രാനുമതി നിഷേധിക്കുകയായിരുന്നുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് ആരോപിക്കുന്നു. യുഎഇ സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ച കേന്ദ്രത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം, കേരളം ആവശ്യപ്പെട്ട ദിവസങ്ങളില്‍ സന്ദര്‍ശനാനുമതി നല്‍കുന്നില്ലെന്നും ആവശ്യമെങ്കില്‍ ഡിസംബര്‍ ആദ്യ വാരം സന്ദര്‍ശിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 24 മുതല്‍ ജനുവരി 6 വരെയാണ് ദുബായ് വേള്‍ഡ് എക്‌സ്‌പോയില്‍ കേരള പവലിയന്‍ ഒരുക്കുന്നത്. ഒക്ടോബറില്‍ ആരംഭിച്ച എക്‌സ്പോ അടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button