Latest NewsNewsInternationalGulfOman

മുൻഗണനാ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് ഒമാൻ

മസ്‌കത്ത്: മുൻഗണനാ വിഭാഗങ്ങൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് ഒമാൻ. ഫൈസർ ബയോഎൻടെക് വാക്‌സിന്റെ ബൂസ്റ്റർ ഡോസാണ് ഒമാൻ ജനങ്ങൾക്ക് നൽകുന്നത്. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് എട്ട് മാസം പൂർത്തിയാക്കിയ താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കാണ് ഒമാനിൽ ബൂസ്റ്റർ ഡോസിന് മുൻഗണന നൽകിയിരിക്കുന്നത്.

Read Also: പാഠ്യപദ്ധതിയിൽ പുരാവസ്തു ശാസ്ത്രം ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ: പ്രത്യേക കമ്മിറ്റികളെ ചുമതലപ്പെടുത്തി

65 വയസിന് മുകളിൽ പ്രായമുള്ളവർ. അമ്പത് വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രവർത്തകർ, പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ. ഗുരുതരമായ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, കിഡ്നി രോഗങ്ങൾ, കരൾ സംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കാണ് ഈ വിഭാഗത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. ക്യാൻസർ ചികിത്സ തേടുന്നവർ, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, എച്ച്‌ഐവി ബാധിതർ, രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് സ്വീകരിച്ച് 3 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് അർഹത നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

Read Also: വാർത്തയ്‌ക്ക് മുൻപ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം കാണിക്കണം: വാർത്താ ചാനലുകൾക്ക് ഇമ്രാൻ ഖാന്റെ നിർദേശം

shortlink

Related Articles

Post Your Comments


Back to top button