ErnakulamKeralaNattuvarthaLatest NewsNews

പാണിയേലിയില്‍ പുലിയിറങ്ങി : വളര്‍ത്തുനായയെ ആക്രമിച്ച് കൊന്നു

ഞായറാഴ്ച അര്‍ധരാത്രിയലാണ് പുലി എത്തിയത്

കുറുപ്പംപടി : പാണിയേലിയിൽ പുലിയിറങ്ങി വളര്‍ത്തുനായയെ ആക്രമിച്ച് കൊന്നു. രണ്ടാഴ്ചയായി കോട്ടപ്പടി-പ്ലാമുടി മേഖലയില്‍ ഭീതി പരത്തുകയാണ് പുലി. ഞായറാഴ്ച അര്‍ധരാത്രിയലാണ് പുലി എത്തിയത്.

Read Also : ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്

കോട്ടപ്പാറ വനത്തില്‍ പ്ലാമുടിയില്‍ നിന്നു മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറാണ് പാണിയേലി. പാണിയേലി കനക ലൈബ്രറിക്ക് പിന്നില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്ന പുത്തന്‍കുടി എബിന്റെ വളര്‍ത്തുനായയെ ആണ് പുലി ആക്രമിച്ചത്. കഴുത്തിലാണ് നായക്ക് കടിയേറ്റത്. നായ തൽക്ഷണം ചത്തു.

അതേസമയം ശബ്ദം കേട്ടെങ്കിലും ഭയന്നതിനാല്‍ വീട്ടുകാര്‍ പുറത്തേക്കിറങ്ങിയില്ല. വീടിന്റെ മുറ്റത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. രണ്ടാഴ്ച മുന്‍പ് പാണിയേലിയില്‍ ഒരു ആടിനെയും വളര്‍ത്തുനായയെയും പുലി കൊന്നിരുന്നു. അതിന് ശേഷം പ്ലാമുടി ഭാഗത്താണു പുലിയെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button