KeralaLatest NewsNews

മുന്‍ മിസ് കേരളയുടേയും റണ്ണര്‍ അപ്പിന്റേയും മരണം, ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഹോട്ടലില്‍ പൊലീസ് പരിശോധന

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റേയും റണ്ണര്‍ അപ്പ് അഞ്ജന ഷാജന്റേയും സുഹൃത്ത് മുഹമ്മദ് ആിഖിന്റേയും മരണവുമായി ബന്ധപ്പെട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ഈ ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്ക് ശേഷം തിരികെ മടങ്ങുമ്പോഴാണ് വാഹനാപകടം ഉണ്ടായത്. വാഹനത്തിന്റെ ഡ്രൈവറും മാള സ്വദേശിയുമായ അബ്ദുള്‍ റഹ്മാന്റെ അറസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

Read Also : മുല്ലപ്പെരിയാര്‍ മരം മുറി : സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒത്തുകളിക്കുകയാണെന്ന് മുരളീധരന്‍

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവ് ശേഖരിക്കുന്നതിന് പുറമെ, മറ്റേതെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. അന്‍സിയും അഞ്ജനയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button