KeralaLatest NewsNews

റഫാൽ ആദ്യ കരാർ അന്വേഷണ വിധേയമാക്കിയാൽ അമ്മയും മോനും കുടുങ്ങും: കോൺഗ്രസിനെതിരെ സന്ദീപ് വാര്യർ

യു.പി.എ ഭരിച്ചിരുന്ന 2007-2012 കാലഘട്ടത്തിലാണ്​ സംഭവം അരങ്ങേറിയത്

കൊച്ചി : റഫാൽ യുദ്ധ വിമാനം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിൽ കുടുങ്ങിയിരിക്കുകയാണ് കോൺഗ്രസ്​. ഈ സാഹചര്യത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിരിക്കുകയാണ് വാജ്പ വക്താവ് സന്ദീപ് ജി വാര്യർ. റഫാൽ ആദ്യ കരാർ അന്വേഷണ വിധേയമാക്കിയാൽ അമ്മയും മോനും കുടുങ്ങുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

| Rafale Deal Read Also  :   പൗരന്റെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ല: യോഗി ആദിത്യനാഥ്

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷന്‍ ഗുപ്​തക്ക്​ റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇത്​ സംബന്ധിച്ച കൃത്യമായ വിവരം ഉണ്ടായിട്ടും അന്വേഷണ ഏജൻസികൾ മൗനം പാലിച്ചു എന്നുമുള്ള ഫ്രഞ്ച് വെബ്​ പോർട്ടലായ മീഡിയപാര്‍ട്ടിന്‍റെ വെളി​പ്പെടുത്തലാണ്​ പുതിയ വിവാദങ്ങൾ തിരികൊളുത്തിയിരിക്കുന്നത്​. യു.പി.എ ഭരിച്ചിരുന്ന 2007-2012 കാലഘട്ടത്തിലാണ്​ സംഭവം അരങ്ങേറിയത്​. അഴിമതി നടന്നത്​ അന്നാണെന്നാണ്​ റിപ്പോർട്ടിൽ പറയുന്നത്.

Read Also  :  ഇന്ധനവില കുറയ്ക്കാത്ത പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി തല്ലിചതച്ചു

കുറിപ്പിന്റെ പൂർണരൂപം :

റഫാലിൽ കൈക്കൂലി വാങ്ങിയത് അലുമിനിയം പട്ടേൽ വഴി ഇറ്റാലിയൻ കൊള്ളസംഘമാണ് . 126 വീമാനങ്ങൾക്കായി യുപിഎ സർദാർ ജി ഉണ്ടാക്കിയ ഉഡായിപ്പ് കരാറിനു കിട്ടിയ ടോക്കൺ അഡ്വാൻസാണ് 65 കോടി. അത് മനസ്സിലാക്കിയാണ് മോദി ജി ഇടനിലക്കാരെ ഒഴിവാക്കി ഗവർൺമെൻറ് ടു ഗവർൺമെൻറ് കരാർ കൊണ്ടുവന്നതും അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ മികച്ച കരാറുണ്ടാക്കി 36 റഫാൽ വിമാനങ്ങൾ വാങ്ങി ഇന്ത്യൻ എയർഫോഴ്സിനെ ശക്തിപ്പെടുത്തിയതും . തങ്ങളുണ്ടാക്കിയ കരാർ നടപ്പാവാതെ പോയതോടെ അരിയും മണ്ണെണ്ണയും നഷ്ടപ്പെട്ട ദു:ഖത്തിലാണ് പുതിയ കരാറിൽ അഴിമതി ആരോപിച്ച് രാഹുൽ ഗാന്ധി കടന്നു വന്നത് . ഇറ്റാലിയൻ കൊള്ളസംഘത്തിന് ഇനി ഉറക്കമില്ലാ രാവുകളാണ് . റഫാൽ ആദ്യ കരാർ അന്വേഷണ വിധേയമാക്കിയാൽ അമ്മയും മോനും കുടുങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button