IdukkiLatest NewsKerala

ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടി വെട്ടില്ലെന്ന്‌ ബാര്‍ബര്‍മാര്‍: ബഹിഷ്കരണത്തിന്റെ കാരണം

കഴിഞ്ഞദിവസം വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയായിരുന്നു പരാമര്‍ശം.

ഇടുക്കി: ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെ ബഹിഷ്‌കരിച്ച് ഇടുക്കിയിലെ ബാര്‍ബര്‍ തൊഴിലാളികള്‍. സി.പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. മാത്യുവിന്റെ ‘ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന പരാമര്‍ശമാണ് വിവാദമായത്. കഴിഞ്ഞദിവസം വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയായിരുന്നു പരാമര്‍ശം.

‘ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സിപിഐഎം ഓര്‍ക്കണം’ എന്നായിരുന്നു മാത്യുവിന്റെ വാക്കുകള്‍. ഇതോടെ ബാര്‍ബര്‍മാരുടെ സംസ്ഥാന സംഘടനയായ സ്‌റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു.

‘എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. തൊഴിലില്‍ ഒരു മാന്യത കുറവും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. മാന്യതയുള്ള പണി തന്നെയാണിത്. തൊഴിലിനെ മോശമായാണ് സിപി മാത്യു ചിത്രീകരിച്ചത്. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താന്‍ തയ്യാറായിട്ടില്ല. മാപ്പ് പറയും വരെ അദ്ദേഹത്തെ ബഹിഷ്‌കരിക്കാനാണ് തീരുമാനം.’തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന്‍ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button