Latest NewsNewsInternational

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു, ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പല്‍ പാകിസ്ഥാന് നല്‍കി ചൈന

ബെയ്ജിങ്: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പല്‍  ചൈന പാകിസ്ഥാന്‌
നല്‍കിയത് ഇതിന്റെ ഭാഗമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ചൈന ഇതുവരെ കയറ്റുമതി ചെയ്തതില്‍ വെച്ച് ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പല്‍ പാകിസ്ഥാന് കൈമാറിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also : യു എ ഇയിൽ കൊവിഡ് കുറയുന്നു: 24 മണിക്കൂറിനിടെ 75 പേർക്ക് രോഗബാധ; മരണങ്ങളില്ല

ഷാങ്ഹായില്‍ നടന്ന കമ്മീഷന്‍ ചടങ്ങിലാണ് പാകിസ്ഥാന് യുദ്ധക്കപ്പല്‍ കൈമാറിയ വിവരം അറിയിച്ചത്. പാകിസ്ഥാന്‍ നാവികസേന തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം ടൈപ് 054 എ/പി ഫ്രിഗേറ്റിന് പി എന്‍ എസ് തുഗ്രില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ടൈപ് 054 എ/പി ഫ്രിഗേറ്റിന് ഒരേസമയം നിരവധി നാവിക യുദ്ധ ദൗത്യങ്ങള്‍ ഏത് ഭീഷണി നിറഞ്ഞ സാഹചര്യത്തിലും നിര്‍വഹിക്കാന്‍ കഴിയുമെന്ന് പാകിസ്ഥാന്‍ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button