COVID 19Latest NewsUAENewsInternationalGulf

യു എ ഇയിൽ കൊവിഡ് കുറയുന്നു: 24 മണിക്കൂറിനിടെ 75 പേർക്ക് രോഗബാധ; മരണങ്ങളില്ല

അബുദാബി: യു എ ഇയിൽ കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് 75 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 99 പേരാണ് ഇന്ന് രോഗമുക്തരായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also Read:ജീവിക്കാൻ മാർഗ്ഗമില്ല: പ്രതിദിനം ഇറാനിലേക്ക് പലായനം ചെയ്യുന്നത് അയ്യായിരത്തോളം അഫ്ഗാൻ അഭയാർത്ഥികൾ

ഇന്ന് പുതിയതായി 2,78,127 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ആകെ 9.59 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,647 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ആകെ രോഗം ബാധിച്ചവരിൽ 7,35,173 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,332 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button