Latest NewsKeralaNews

അരിവാളും ചുറ്റികയും കയ്യിലേന്തി സ്വവർഗ ദമ്പതികൾ: സി.പിഎം ലോക്കല്‍ ഏരിയ സമ്മേളനത്തിന്റെ പോസ്റ്റർ ചർച്ചയാകുന്നു

സി.പിഎം ചാല ലോക്കൽ കമ്മറ്റിയുടെ ഫെയ്സ്ബുക്കിലാണ് ഇത്തരം ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

തിരുവനന്തപുരം : മഴവിൽ നിറമുള്ള പോസ്റ്ററിൽ അരിവാളും ചുറ്റികയും കയ്യിലേന്തിയ സ്വവർഗ ദമ്പതികളെ അവതരിപ്പിച്ച് സി.പിഎം ലോക്കല്‍ ഏരിയ സമ്മേളനത്തിന്റെ പോസ്റ്റർ . ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായി, സി.പിഎം ചാല ലോക്കൽ കമ്മറ്റിയുടെ ഫെയ്സ്ബുക്കിലാണ് ഇത്തരം ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

read also: പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ പുകഴ്ത്തി വീണ്ടും എസ്പി നേതാക്കൾ, ‘ജിന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമായിരുന്നു’

‘ഈ ലോകം എല്ലാവരുടെയും’ എന്ന അടിക്കുറിപ്പ് നൽകികൊണ്ട് പങ്കുവയ്ക്കപ്പെട്ട പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി, ഡിസംബര്‍ ആറ്, ഏഴ് തിയതികളിലായി നടക്കുന്ന സി.പി.ഐ.എം ചാല ഏരിയ സമ്മേളനത്തിന്റെ പോസ്റ്ററിലാണ് സമത്വമെന്ന ആശയത്തെ അടയാളപ്പെടുത്താൻ സ്ത്രീക്കും പുരുഷനും പകരമായി അരിവാളേന്തി സ്വവർഗ്ഗാനുരാഗികളെ ചിത്രീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button