Latest NewsKeralaNews

മുല്ലപ്പെരിയാർ മരം മുറി: ഇരിക്കുന്ന കസേരയോടെങ്കിലും പിണറായി വിജയൻ ബഹുമാനം കാണിക്കണമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം : മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ പറഞ്ഞ കളവുകൾ ഓരോ ദിവസവും പുറത്ത് വരികയാണ്. ഇരിക്കുന്ന കസേരയോടെങ്കിലും പിണറായി വിജയൻ ബഹുമാനം കാണിക്കണമെന്നും സുധാകരൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ലെന്ന് ആദ്യം പറഞ്ഞ സർക്കാർ പിന്നീട് നിയമസഭയിൽ തിരുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  ഡിജെ പാര്‍ട്ടി: ഹാര്‍ഡ് ഡിസ്ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചു, ദുരൂഹത..

വനം വകുപ്പ് മന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞ കാര്യം തിരുത്തുകയാണ് പിന്നീട് ചെയ്തത്. അഭിമാനമുണ്ടെങ്കിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജി വെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഓരോരുത്തരുടെ താൽപ്പര്യത്തിന് അനുസരിച്ച് അഭിപ്രായങ്ങൾ മാറ്റി പറയുകയാണ് സർക്കാരെന്നും സുധാകരൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button