Latest NewsNewsInternational

മാതാപിതാക്കളോട് അനുസരണക്കേട് കാണിച്ചാൽ ഇനി തടവറ, മതം മാറാനുള്ള ശ്രമവും നടക്കില്ല: ശരീയത്ത് നിയമം നടപ്പിലാക്കി മലേഷ്യ

മലേഷ്യൻ സംസ്ഥാനമായ കെലന്തനിൽ ടാറ്റൂ അടിക്കുന്നതും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നതും ഇനി കുറ്റകരമാണ്. ഇതിനുള്ള ശിക്ഷയും കുറച്ച് കൂടുതലല്ലേ എന്ന് തോന്നും. മൂന്ന് വർഷം തടവ് ആയിരിക്കും ശിക്ഷയായി ലഭിക്കുക. 2021 നവംബർ 1-ന് പൂർണ്ണമായി പ്രാബല്യത്തിൽ വന്ന കെലന്തൻ ശരീയത്ത് നിയമപ്രകാരം ഇനിമുതൽ ഇസ്‌ലാമിൽ നിന്നും മതം മാറാൻ ശ്രമിക്കുന്നതും റമദാൻ മാസത്തെ പരിഹസിക്കുന്നതും കുറ്റകരമാകും. സുൽത്താൻ മുഹമ്മദ് അഞ്ചാമൻ അംഗീകാരം നൽകിയ നിയമം സംസ്ഥാനം നടപ്പിലാക്കി തുടങ്ങി.

Also Read:‘സേവ്‌ മുസ്ലിം ലീഗ്‌’: മുസ്ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

സംസ്ഥാനത്തെ ശരീയത്ത് കോടതികൾക്ക് ഒരു പ്രത്യേക കുറ്റകൃത്യങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കാനും വിധിക്കാനുമുള്ള അധികാരം ഉണ്ടായിരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി അഹമ്മദ് യാക്കോബ് വ്യക്തമാക്കി. ഇവരുടെ പരിധിയിൽ വരുന്ന കേസുകൾക്ക് ജയിൽവാസം, ചൂരൽ അടി എന്നിവയായിരിക്കും ശിക്ഷ. മാതാപിതാക്കൾ പറയുന്നത് അനുസരിക്കാതിരിക്കുക, റമദാൻ മാസത്തെ അനാദരിക്കുക എന്നിവയെല്ലാം കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടും. ഇവയ്‌ക്കെല്ലാം ഒന്നുങ്കിൽ തടവറയോ അല്ലെങ്കിൽ ചാട്ടവാറടിയോ ആകും ശിക്ഷ. ശരീയത്ത് നിയമത്തിന്റെ പരിധിയിൽ വരുന്ന പുതിയ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം :

1. മന്ത്രവാദം.
2. നെക്രോഫീലിയ (മൃതദേഹവുമായുള്ള ലൈംഗിക പ്രവർത്തനം).
3. മനുഷ്യേതര ലൈംഗികത
4. വ്യാജ അവകാശവാദങ്ങളും ആരോപണങ്ങളും.
5. റമദാൻ മാസത്തെ അനാദരിക്കുന്നത്.
6. ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണം.
7. ഇസ്‌ലാമിൽ നിന്ന് മതം മാറാനുള്ള ശ്രമം.
8. ഇസ്ലാമിക മതപഠനങ്ങൾ തെറ്റായി പഠിപ്പിക്കുക.
9. മാതാപിതാക്കളെ അനുസരിക്കാതിരിക്കുക.
10. ടാറ്റൂ അടിക്കുന്നത്.
11. നിഷിദ്ധവിവാഹം (രക്തബന്ധമുള്ളവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്).
12. ഹലാൽ ലോഗോ ദുരുപയോഗം ചെയ്യുക.

Also Read:മരണക്കണക്കിലെ കളി: ഒളിപ്പിച്ച ആറായിരത്തോളം മരണങ്ങൾ കോവിഡ് പട്ടികയിൽ, വെളിച്ചം കണ്ടത് 17 ദിവസം കൊണ്ട്

മുകളിൽ പറഞ്ഞിരിക്കുന്ന ഈ പ്രവൃത്തികളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ സംസ്ഥാനത്തെ ഇസ്ലാമിക കോടതികളിൽ വിചാരണയ്ക്ക് വിധേയരാക്കും. ശരീയത്ത് നിയമപ്രകാരം കേസെടുത്ത ഇവരെ വിചാരണയ്‌ക്കൊടുവിൽ പരമാവധി മൂന്ന് വർഷത്തെ തടവ്, 1,202 യുഎസ് ഡോളർ (RM5,000) പിഴ, ആറ് ചാട്ടവാറടി, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും രണ്ട് ശിക്ഷ എന്നിവയ്ക്ക് വിധിക്കും. ടാറ്റൂ അടിക്കുന്നവർക്ക് 6 ചാട്ടവാറടി, ഇസ്‌ലാമിൽ നിന്നും മതം മാറാൻ ശ്രമിച്ചാൽ മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷാ വിധി. നിയമലംഘനം നടത്തുന്ന കുറ്റവാളികളെ ശിക്ഷിക്കുക മാത്രമല്ല, അവരെ പഠിപ്പിക്കാനും പുനരധിവസിപ്പിക്കാനും കൂടിയുള്ളതാണ് പുതിയ നിയമവ്യവസ്ഥകളെന്ന് അഹമ്മദ് യാക്കോബ് വ്യക്തമാക്കുന്നു. ഇസ്ലാമിക രീതികൾ കൃത്യമായി പാലിക്കാൻ അവർക്ക് സാധിക്കുമെന്നും ശരിയായ പാതയിലേക്ക് തിരികെ സഞ്ചരിക്കാൻ ഇത്തരം ശിക്ഷാരീതികൾക്ക് സാധിക്കുമെന്നുമാണ് യാക്കോബ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button