Latest NewsKeralaIndia

മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടം: കാർ ഡ്രൈവറുടെ വീട്ടിൽ പരിശോധന, ഡിജെ പാർട്ടിയുടെ ഹാർഡ്‍ഡിസ്ക് ഒളിപ്പിച്ചതായി സൂചന

പാലാരിവട്ടത്ത് ഉണ്ടായ കാറപകടത്തിൽ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന, സുഹൃത്ത് കെ.എ.മുഹമ്മദ് ആഷിക് എന്നിവരാണ് മരിച്ചത്.

കൊച്ചി : മുന്‍ മിസ് കേരള ഉൾപ്പെടെ കാറപകടത്തിൽ മരിച്ച സംഭവത്തിൽ കാര്‍ ഡ്രൈവറുടെ വീട്ടില്‍ പൊലീസ് പരിശോധന. അറസ്റ്റിലായ അബ്ദുല്‍ റഹ്മാന്റെ ഇടക്കൊച്ചിയിലെ വീട്ടിലാണ് പരിശോധന. മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുൻപു പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഒളിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല.

തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ മാസം 23ന് എക്സൈസ് ഇതേ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ അനുവദിച്ച സമയത്തിന് ശേഷവും മദ്യം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ മാസം 2ന് ഹോട്ടലിന്‍റെ ബാര്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാലാരിവട്ടത്ത് ഉണ്ടായ കാറപകടത്തിൽ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന, സുഹൃത്ത് കെ.എ.മുഹമ്മദ് ആഷിക് എന്നിവരാണ് മരിച്ചത്.

കഴിഞ്ഞമാസം 31ന് രാത്രി ഏഴരയോടെ ഹോട്ടലില്‍ ഇവർ എത്തുന്നതും ഇടനാഴികളില്‍ നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ മനഃപൂര്‍വം മാറ്റിയ നിലയിലാണ്. ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് ഹോട്ടലുകാര്‍ പൂഴ്ത്തിയെന്ന സംശയത്തില്‍ പൊലീസ് ഇവിടെ വീണ്ടും പരിശോധന നടത്തി.

എന്നാല്‍ ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. കഴിഞ്ഞമാസം 31ന് മോഡലുകൾ പങ്കെടുത്ത പാര്‍ട്ടിയില്‍, അനുവദിക്കപ്പെട്ട സമയത്തിന് ശേഷവും മദ്യം വിതരണം ചെയ്തതിനാലാണോ ഹാർഡ് ഡിസ്ക് മാറ്റിയതെന്ന് സംശയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button