Latest NewsUAENewsInternationalGulf

ഡെലിവറി ഡ്രൈവർമാർക്ക് സുരക്ഷ ഒരുക്കേണ്ടത് കമ്പനികളുടെ ബാധ്യത: നിർദ്ദേശം നൽകി അബുദാബി ഗതാഗത വിഭാഗം

അബുദാബി: ഡെലിവറി ഡ്രൈവർമാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണെന്ന് അബുദാബി. മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർക്ക് ഹെൽമെറ്റ് ഉൾപ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും കമ്പനികൾ നൽകണമെന്ന് അബുദാബി ഗതാഗത വിഭാഗം അറിയിച്ചു. അബുദാബി പോലീസ്, ആരോഗ്യ വിഭാഗങ്ങളുടെ സഹകരണത്തോടെ മോട്ടോർ സൈക്കിൾ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച ബോധവൽക്കരണത്തിലാണ് അബുദാബി ഗതാഗത വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. റസ്റ്റോറന്റുകൾ, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, കുറിയർ സ്ഥാപനങ്ങൾ തുടങ്ങിയ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡെലിവറി റൈഡർമാർക്കായിരുന്നു ബോധവത്കരണം നൽകിയത്.

Read Also: ചൈനയില്‍ വീണ്ടും അതിതീവ്ര കൊറോണ വൈറസ് വ്യാപിക്കുന്നു : നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യം

മോട്ടോർ സൈക്കിൾ ഡ്രൈവർമാരുടെ അമിതവേഗം, തെറ്റായ ഓവർടേക്കിങ്, സിഗ്‌നൽ ഇടാതെ ലെയ്ൻ മാറുക എന്നിവയാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നും ബോധവത്കരണത്തിൽ വ്യക്തമാക്കി. മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കുംവിധം നിയമവിരുദ്ധ പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും ഡ്രൈവർമാരോട് അധികൃതർ അഭ്യർത്ഥിച്ചു. വേഗപരിധി മറികടന്നാൽ 2000 ദിർഹം പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

യാത്രയ്ക്കു മുൻപ് വാഹനം പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം, ടയർ, ലൈറ്റ് എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തണം, മോശം കാലാവസ്ഥയിൽ വാഹനമോടിക്കാതിരിക്കണം, കെട്ടിടങ്ങളുടെയും വീടുകളുടെയും പ്രവേശന കവാടങ്ങളിലും സീബ്രാ ക്രോസിലും നടപ്പാതകളിലും മോട്ടോർസൈക്കിൾ പാർക്ക് ചെയ്യാതിരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.

Read Also: നാട്ടിലെ ദീപാവലി ആഘോഷം കഴിഞ്ഞ് ഗള്‍ഫില്‍ ആഘോഷിക്കാനായി കമ്പിത്തിരിയും പൂത്തിരിയും ബാഗില്‍ വെച്ചു : യുവാവ്‌ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button