Latest NewsNewsIndia

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുന്നു: റിപ്പോർട്ട്

ഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുന്ന പാതയിലാണ് ഇന്ത്യയെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ട്. കോവിഡ് മൂലം തകർന്ന രാജ്യത്തിൻറെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ വാക്സിനേഷൻ പ്രക്രിയ, ഉത്സവസീസൺ തുടങ്ങിയവ സഹായകമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധനങ്ങളുടെ ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം കുറയാനും തൊഴിലവസരങ്ങൾ വർധിക്കാനും ഇതിലൂടെ സാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആത്മനിർഭർ ഭാരത് മിഷൻ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വീണ്ടെടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ആവശ്യമായ മാക്രോ, മൈക്രോ വികസനങ്ങളിലൂടെ, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനായി ഇന്ത്യ ഒരുങ്ങുകയാണെന്നും ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്ക് ഇനിമുതല്‍ റേഷനും പാചകവാതകവും ഇന്ധനവും ഇല്ല

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്കനുസരിച്ച്, ഉത്സവ സീസൺ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് വലിയ ഉത്തേജനം നൽകി. ദീപാവലി സമയത്ത് 1.3 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് രേഖപ്പെടുത്തിയത്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന വിൽപനയാണ് ഇത്. ഈ വർഷം ആദ്യം പുറത്തിറക്കിയ 2020-21 സാമ്പത്തിക സർവേയിൽ, 2022 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 11 ശതമാനം ജിഡിപി വളർച്ചയാണ് പ്രവചിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button