Latest NewsNewsIndia

കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്ക് ഇനിമുതല്‍ റേഷനും പാചകവാതകവും ഇന്ധനവും ഇല്ല

പുതിയ ഉത്തരവുമായി ജില്ലാ കളക്ടര്‍

മുംബൈ: കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്ക് ഇനിമുതല്‍ റേഷനും പാചകവാതകവും ഇന്ധനവും നല്‍കരുതെന്ന് പുതിയ ഉത്തരവ്. ഔറംഗബാദ് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ വ്യാപാരികള്‍ക്ക് നല്‍കിയതായി ജില്ലാ കളക്ടര്‍ സുനില്‍ ചവാന്‍ പറഞ്ഞു.

Read Also : കേരളത്തിലെ മദ്യശാലകള്‍ പൊതുജനങ്ങള്‍ക്ക് ശല്യം, ഹൈക്കോടതി : ഇതിന് പരിഹാരം ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

36 ജില്ലകളുള്ള മഹാരാഷ്ട്ര സംസ്ഥാനത്ത് വാക്സിനേഷന്റെ കാര്യത്തില്‍ 26-ാം സ്ഥാനമാണ് ഔറംഗബാദിനുള്ളത്. അര്‍ഹരായ 55 ശതമാനം ആളുകള്‍ മാത്രമേ നിലവില്‍ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുള്ളൂ. എന്നാല്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ മുഴുവന്‍ വാക്സിനേഷന്‍ ശതമാനം 74 കടന്നതായി കളക്ടര്‍ അറിയിച്ചു.

കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രം സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഈ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button