ThiruvananthapuramKeralaLatest News

അത് നിഷ്കളങ്കതയും അറിവില്ലായ്മയും അല്ലെങ്കില്‍ കാര്യപ്രാപ്തി ഇല്ലായ്മയാണ് എന്ന് തുറന്നു സമ്മതിക്കണം: മേയറോട് കരമന ജയൻ

ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം നേതാവിന്റെ ഭാര്യാസഹോദരനെ സഹായിക്കാൻ മിനിട്ട് സിൽ United Electricals എന്ന് ചേർത്തിരിക്കാം.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ മറുപടിയായി മേയർ ആര്യാ രാജേന്ദ്രൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണ കുറിപ്പിനെതിരെ ബിജെപി കൗൺസിലർ കരമന അജിത്. ആരോ എഴുതിക്കൊടുത്ത ഒരു വിവരക്കേടാണ് ആര്യ മാധ്യമങ്ങൾക്ക് നൽകിയതെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ആര്യയുടെ ഓരോ വിശദീകരണത്തിനും അദ്ദേഹം തെളിവുകൾ നിരത്തി ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മേയറുടെ മറുപടി വായിച്ചു. എന്തൊരു നിഷ്കളങ്കത. ഒന്നും അറിയില്ല.
ഇനി അത് നിഷ്കളങ്കതയും അറിവില്ലായ്മയും അല്ലെങ്കില്‍ കാര്യപ്രാപ്തി ഇല്ലായ്മയാണ് എന്ന് തുറന്നു സമ്മതിക്കണം.
കാരണം ആരോ എഴുതി കൊടുത്ത നുണകളെ തീര്‍ത്തും നിഷ്കളങ്കമായി തന്‍റെ മറുപടി എന്ന തലത്തില്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കാന്‍ അത്രയേറെ അറിവുകേട് ഉണ്ടാകണം.
മേയറുടെ മറുപടികളിലൂടെ പോകാം.

1. United electricals ല്‍ നിന്ന് ടെന്‍ഡര്‍ കൂടാതെ നഗരസഭയ്ക്ക് എന്തും വാങ്ങാനുള്ള അനുമതിയുണ്ട്.

തെറ്റ്…. അല്ലെങ്കില്‍ നുണ.
അവര്‍ സ്വന്തമായി നിര്‍മ്മിക്കുന്ന സാധനങ്ങള്‍ മാത്രമാണ് അങ്ങനെ വാങ്ങാന്‍ കഴിയുക. അല്ലാതെ മറ്റാരെങ്കിലും നിര്‍മ്മിക്കുന്നത് സ്റ്റിക്കറൊട്ടിച്ച് നഗരസഭയ്ക്ക് വില്‍ക്കാനുള്ള അനുമതി അല്ല അത്‌.
വിശദമാക്കാം….
സർക്കാർ ഏജൻസികൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ Tender നടപടികൾ കൂടാതെ വാങ്ങാൻ പാടുള്ളു. Finance Department ന്റെ ഈ ഉത്തരവ് പ്രകാരം Accreditation Agency യെ തിരഞ്ഞെടുക്കുന്നത് Bidding Process ലൂടെ മാത്രം ആയിരിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
2016 ലെ ഈ സർക്കാർ ഉത്തരവ് പ്രകാരം സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ Tender നടപടി ക്രമങ്ങൾ ഒഴിവാക്കി വാങ്ങാൻ പാടുള്ളു.
ഇവിടെ അത് United സ്വന്തമായി നിര്‍മ്മിച്ച ഉല്‍പ്പന്നമല്ല. Crompton ന്‍റെ light സ്റ്റിക്കറൊട്ടിച്ച് ഇറക്കിയതാണ്. അവിടെ തന്നെ കള്ളം പൊളിയുകയാണ് വീണ്ടും.
തെളിവ് …..
ഇമേജായി പോസ്റ്റിനൊപ്പം ഞാൻ നല്‍കുന്നു.

2. ഇനി അടുത്തത്. നിലവിൽ ഒരേ ഒരു സ്ഥാപനം United Electricals മാത്രമേ ടെന്‍ഡര്‍ ഇല്ലാതെ വാങ്ങാം എന്നത് ശുദ്ധ അസംബന്ധം ആണ്..
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ ടെൻഡർ കൂടാതെ നേരിട്ട് Led തെരുവ് വിളക്കുകൾ വിതരണം ചെയ്യുന്നതിനായി സർക്കാർ ഉത്തരവ് നൽകിയിട്ടുള്ള 1. കേരള ഗ്രാമജ്യോതി ലൈറ്റ്റിംഗ്(KGL) 2.കെൽട്രോൺ (KELTRON) 3.ആർട്ക്കോ (ARTCO) 4. കെൽ (KEL) 5. സിൽക്ക് (SILK) തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ നിലവിൽ ഉണ്ടായിരിക്കെയാണ് Mayor പൊതുജനങ്ങളെ കബളിപ്പിക്കാനായി United Electricals ന് മാത്രമേ ഇത്തരത്തിൽ ഒരു സർക്കാർ ഉത്തരവ് ഉള്ളൂ എന്ന് ഈ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

3. മേയര്‍ പറയുന്നത് 30-1-2021-ലെ കൗൺസിലിൽ LED ലൈറ്റുകൾ വാങ്ങുന്നതിന് തീരുമാനിച്ചു എന്നാണ്. അത് ശരിയാണ്. പക്ഷേ United Electricals ൽ നിന്ന് വാങ്ങുന്നതിന് തീരുമാനിച്ചിട്ടില്ല. ടെൻഡറിലൂടെ തെരുവുവിളക്കുകൾ വാങ്ങുന്നതിനാണ് കൗൺസിലിൽ തീരുമാനമെടുത്തത്. ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം നേതാവിന്റെ ഭാര്യാസഹോദരനെ സഹായിക്കാൻ മിനിട്ട് സിൽ United Electricals എന്ന് ചേർത്തിരിക്കാം.

4. മേയർ പറയുന്നത് 17 -2 – 2021ലെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ 10000 LED ലൈറ്റുകൾ അടിയന്തരമായി യുണൈറ്റഡ് ഇലക്ട്രിക് ഏജൻസിയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു എന്നാണ്. എന്താണ് സ്റ്റിയറിങ് കമ്മിറ്റി എന്നുപോലുംഅറിയാത്ത ആളാണ് മേയർ എന്ന് വ്യക്തം. കൂടാതെനിയമവിരുദ്ധമായി കാര്യങ്ങൾ നടന്നു എന്ന് മേയർ തന്നെ സമ്മതിക്കുന്നു.

സ്റ്റീയറിംഗ് കമ്മിറ്റിയ്ക്ക് ഒരു പർച്ചേസിന് തീരുമാനമെടുക്കാനുള്ള അധികാരമില്ല. വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിൽ നിന്നുൾപ്പടെ വരുന്ന കാര്യങ്ങളുടെ സാധ്യത പരിശോധിക്കുന്നതിനും അതിൽ അടിയന്തിര കാര്യങ്ങൾ നഗരസഭാ കൗൺസിലിന്റെ അനുമതിക്കായി കൊണ്ടുവരുന്നതിനും മാത്രമേ കഴിയുകയുള്ളൂ.
മുൻസിപ്പൽ ആക്റ്റിൽ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് പോലും ഒരു ലക്ഷം രൂപ വരെയുള്ള ഭരണാനുമതി നൽകുന്നതിനെ വ്യവസ്ഥയുള്ളൂ. സ്വതന്ത്രമായ ഒരു തീരുമാനവും എടുക്കാൻ സ്റ്റിയറിംഗ് കമ്മിറ്റിക്ക് അധികാരമില്ല. മുൻസിപ്പൽ ആക്ടിന്റെ -23-ആം സെക്ഷനിൽ സ്റ്റീയറിംഗ് കമ്മിറ്റിയുടെ ചുമതല പറയുന്നുണ്ട്.

മേയർ പറയും പോലെ യുണൈറ്റഡ് ഇലക്ട്രിക്കൽസ് LED ലൈറ്റുകൾ നിർമ്മിക്കുന്നില്ല. ഇവിടെ വിതരണം ചെയ്യപ്പെട്ടത് Crompton എന്ന ബ്രാൻഡിന്റെ LED ലൈറ്റുകളാണ്.
മേയർ ഇവിടെ പറയുന്നത്. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇലക്ട്രിക്കൽ മീറ്റർ നിർമ്മിക്കുന്ന സ്ഥാപനമാണ്.
മേയർ കാണിക്കുന്ന സർക്കാർ ഉത്തരവിൽ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും ഇത്ര രൂപയ്ക്ക് എൽഇഡി ലൈറ്റുകൾ വാങ്ങണം എന്ന് പറയുന്നില്ല. അവർ സമർപ്പിച്ച വിലയിൽ നിന്നും negotiation നഗരസഭ നടത്തിയിട്ടില്ല. ഒരേ സാധനംആയിരക്കണക്കിന് വാങ്ങുമ്പോൾ ഒരെണ്ണത്തിന്റെ കമ്പോള വിലയിൽ നിന്നും 25 ശതമാനം കുറവ് വരും. അത്തരത്തിൽ ഒരു കുറവ്നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലഏറ്റവും വലിയ അഴിമതി നടന്നത് അവിടെയാണ്. ഒരു കമ്പനി നിർമിച്ച സാധനം മറ്റൊരു സ്ഥാപനത്തിന്റെ സ്റ്റിക്കർ ഒട്ടിച്ചു വിറ്റാൽ അത് നിയമലംഘനമാണെന്ന് ഏതു സാധാരണക്കാരനും അറിയാം. തലസ്ഥാന നഗര സഭ മേയർക്ക് ഈ അറിവ് പോലും ഇല്ലാതെ ന്യായീകരണം നടത്തുന്നത് മേയർ പദവിക്ക് ചേർന്നതല്ല.

സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്ത് കോടികളുടെ സാധനങ്ങൾ വാങ്ങിയത് ഗുരുതരമായ പണ ദുരുപയോഗമാണ്.
വേണം അന്വേഷണം
സമഗ്രമായ അന്വേഷണം ….
കരമന അജിത്ത്
കൗൺസിലർ
തിരുവനന്തപുരം
നഗരസഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button