ദുബായ്: ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്‘ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞു. ‘കുറുപ്പി’ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ ഡൗൺടൗൺ പ്രദേശത്തുണ്ടായിരുന്നവർ ആവേശത്തിലായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചു.
Also Read:വളർത്ത് നായക്ക് കൊവിഡ്: ആശങ്ക
‘കുറുപ്പി’ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിയുന്നത് ഫേസ്ബുക്ക് ലൈവിലൂടെ നിരവധി പേർ കണ്ടു. ട്രെയിലർ ബുർജ് ഖലീഫയിൽ തെളിയുന്നത് കാണാൻ ദുൽഖർ സൽമാനും കുടുംബസമേതം എത്തിയിരുന്നു. ഒരു മിനിറ്റ് നാല് സെക്കൻഡ് നീണ്ടു നിൽക്കുന്ന ട്രെയിലറാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്.
ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെ ജീവിതകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ് കുറുപ്പ്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയേറ്റർ തുറക്കുന്ന നാളുകളിലെ പ്രധാന റിലീസാണ് ‘കുറുപ്പ്‘.
Post Your Comments