ന്യൂഡൽഹി: ആഗോള ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്ങി ആർ.ബി.ഐ. ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ സുരക്ഷിതവും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി ആഗോള ഹാക്കത്തോൺ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. പങ്കാളികളാകുന്നവർക്ക് 40 ലക്ഷം രൂപ വരെ സമ്മാനം നേടാനുള്ള സുവർണാവസരമുണ്ട്.
ഡിജിറ്റൽ പേയ്‌മെന്റുകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോൺ ആർബിഐ പ്രഖ്യാപിച്ചത്. ‘HARBINGER 2021’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹാക്കത്തോണിന്റെ രജിസ്‌ട്രേഷൻ നവംബർ 15 മുതൽ ആരംഭിക്കും. ഹാക്കത്തോണിൽ പങ്കെടുക്കുന്നവർ പിന്നാക്ക വിഭാഗങ്ങളിലേക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ ആക്സസ് ചെയ്യണമെന്നും പണമിടപാടുകൾ ലളിതമാക്കുകയും ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തിരിച്ചറിയുകയും ചെയ്യണമെന്ന് ആർബിഐ അറിയിച്ചു. പങ്കെടുക്കുന്നവർ ഡിജിറ്റൽ പേയ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും അവ അവതരിപ്പിക്കുകയും ചെയ്യണമെന്ന് ആർ.ബി.ഐയുടെ നിരേധങ്ങളിൽ ഉണ്ട്.
Also Read:കനത്ത മഴ : കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടൽ, വൻ നാശനഷ്ടം
ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ സജീവമാക്കുന്നതിനുള്ള ആദ്യപടിയായാണ് ഹാക്കത്തോണിനെ ആർബിഐ നോക്കിക്കാണുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ആർബിഐ ഹാക്കത്തോൺ പ്രഖ്യാപിച്ചത്. ‘HARBINGER 2021’ ൽ ചേരുന്നതിലൂടെ പങ്കെടുക്കുന്നവർക്ക് വ്യവസായ വിദഗ്ധരുടെ മാർഗനിർദേശം തേടാനും അവരുടെ നൂതനമായ പരിഹാരങ്ങൾ കാണിക്കാനും അവസരം നൽകുമെന്നും ആർ.ബി.ഐ അറിയിച്ചു. ഓരോ വിഭാഗത്തിലുമുള്ള വിജയികളെ തിരഞ്ഞെടുക്കാൻ ഒരു ജൂറി ഉണ്ടായിരിക്കും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 40 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നയാൾക്ക് 20 ലക്ഷം രൂപയും സമ്മാനമായി നൽകും.
Post Your Comments