Latest NewsIndiaInternational

എല്ലാ അന്താരാഷ്ട്ര വിപണികളിൽ നിന്നും സൊമാറ്റോ ഔദ്യോഗികമായി പിൻമാറി

സൊമാറ്റോയുടെ ചീഫ് എക്‌സിക്യൂട്ടീവ് സിഇഒ ദീപീന്ദർ ഗോയൽ ആണ് ഇത് ഔദ്യോഗികമായി അറിയിച്ചത്

ന്യൂഡൽഹി: അമേരിക്ക (യുഎസ്), ലണ്ടൻ (യുകെ), സിംഗപ്പൂർ, ഏറ്റവും ഒടുവിൽ ലെബനൻ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ അന്താരാഷ്ട്ര ബിസിനസുകളിലും സൊമാറ്റോ പ്ലഗ് പിൻവലിച്ചു. അതേസമയം
ഫുഡ് അഗ്രഗേറ്റർ ബിസിനസ്സ് യുഎഇയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നു കമ്പനി അറിയിച്ചു, എന്നാൽ ഒരു ഡൈനിംഗ്-ഔട്ട് ബിസിനസ്സ് എന്ന നിലയിലാണ്, അല്ലാതെ ഭക്ഷണം വിതരണം ചെയ്യുന്ന ഒന്നല്ല എന്നും അവർ കൂട്ടിച്ചേർത്തു.

സൊമാറ്റോയുടെ ചീഫ് എക്‌സിക്യൂട്ടീവ് സിഇഒ ദീപീന്ദർ ഗോയൽ ആണ് ഇത് ഔദ്യോഗികമായി അറിയിച്ചത്, ‘ഞങ്ങൾ ലെബനനിലെ ഞങ്ങളുടെ പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണ്, ഞങ്ങളുടെ രാജ്യാന്തര തലത്തിൽ ബാക്കിയുള്ളവ അടച്ചുപൂട്ടിയ ശേഷം (യുഎഇയിലെ ഡൈനിംഗ്-ഔട്ട് ബിസിനസ്സ് ഒഴികെ) ഞങ്ങൾക്ക് അവശേഷിക്കുന്ന ഏക അന്താരാഷ്ട്ര ബിസിനസ് ഇതാണ്.’

നവംബർ 10 ന് പുറത്തിറക്കിയ സൊമാറ്റോയുടെ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ഭൂമിശാസ്ത്രപരമായ സെഗ്‌മെന്റുകളെ റിപ്പോർട്ടബിൾ സെഗ്‌മെന്റുകളായി സൊമാറ്റോ തിരിച്ചിട്ടുണ്ട്. 1) ഇന്ത്യ
2) യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)
3) റെസ്റ്റ് ഓഫ് ദി വേൾഡ് (ROW) (ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, യുഎസ്എ, ലെബനൻ, തുർക്കി, ചെക്ക്, സ്ലൊവാക്യ, പോളണ്ട്, ഖത്തർ, അയർലൻഡ് പോലുള്ളവ) എന്നിവയാണ് അവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button