ErnakulamLatest NewsKeralaNattuvarthaNews

മുങ്ങിയ ബോട്ടിൽ തട്ടി മത്സ്യബന്ധന ബോട്ട് അപകടം : ആളപായമില്ല

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ഷ്ണു എ​ന്ന ബോ​ട്ട് ആണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്

മ​ട്ടാ​ഞ്ചേ​രി: മു​ങ്ങി​യ ബോ​ട്ടി​ൽ ത​ട്ടി വീ​ണ്ടും മ​ത്സ്യ ബ​ന്ധ​ന​ബോ​ട്ട്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. കൊ​ച്ചി അ​ഴി​മു​ഖ​ത്താണ് അപകടം. ആ​ള​പാ​യ​മി​ല്ല. തുടർന്ന് മ​റ്റൊ​രു ബോ​ട്ടി​ൽ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ഷ്ണു എ​ന്ന ബോ​ട്ട് ആണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ൽ.​എ​ൻ.​ജി ടെ​ർ​മി​ന​ലി​ന് സ​മീ​പം മു​ങ്ങി​ക്കി​ട​ക്കു​ന്ന കു​ട്ടി ആ​ണ്ട​വ​ൻ എ​ന്ന ബോ​ട്ടിലെ വ​യ​ർ റോ​പ്പ് ചു​റ്റി വി​ഷ്ണു ബോ​ട്ട് കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

Read Also :കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് കി​ലോ ക​ഞ്ചാ​വ് പിടികൂടി : മൂ​ന്ന് പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

അതേസമയം ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ത​ട​സ്സ​പ്പെ​ട്ടു. തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കോ​സ്​​റ്റ​ൽ പൊ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറു​മെ​ത്തി ബോ​ട്ടി​ലെ 12 തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തുകയായിരുന്നു. രു​ദ്രാ​ക്ഷം എ​ന്ന മ​റ്റൊ​രു ബോ​ട്ടിന്റെ സ​ഹാ​യ​ത്തോ​ടെ പു​ല​ർ​ച്ച മൂന്നോ​ടെ ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി വൈ​പ്പി​ൻ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ കൊ​ണ്ടു​വ​ന്നു. കാ​ള​മു​ക്ക് സ്വ​ദേ​ശി അ​നീ​ഷ് ഗോ​പി​യുടേതാ​ണ് അപകടത്തിലെ പെട്ട ബോ​ട്ട്. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button