Latest NewsNewsIndia

47 ലക്ഷവുമായി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി: തിരികെ സ്വീകരിച്ച് ഭർത്താവ്

ഇവരുടെ കയ്യിൽ നിന്നും 13 ലക്ഷം രൂപയും ചിലവായിരുന്നു

ഇൻഡോർ : ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തി. 46 കാരിയായ സ്ത്രീ 47 ലക്ഷം രൂപയും കൊണ്ടാണ് വീടുവിട്ടത്. ശേഷം ഇവർ മടങ്ങിവന്നത് വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്

ബിസിനസുകാരനും ധനികനുമായ ഭർത്താവിനെ ഉപേക്ഷിച്ചാണ് യുവതി തന്നെക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവർക്കൊപ്പം യാത്രയായത് വീടിനു പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ ഓട്ടോഡ്രൈവർക്കൊപ്പം പോയതാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. പണം കൂടാതെ ഇവർ സ്വർണ്ണാഭരണങ്ങളും കൊണ്ടുപോയിരുന്നു. ഇവരുടെ കയ്യിൽ നിന്നും 13 ലക്ഷം രൂപയും ചിലവായിരുന്നു

read also: ഇന്ത്യയുടെ പ്രധാന ശത്രു ആരെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

ഇൻഡോറിലെ ഖജ്‌രാനയിലാണ് സംഭവം. ഓട്ടോ ഡ്രൈവറുടെ കൂടെ പോയ ശേഷം മടങ്ങിയെത്തിയ യുവതി, ഭർത്താവിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മാത്രമല്ല, കഷ്ടപ്പാടുകൾക്ക് ശേഷം തിരികെ വന്ന ഭാര്യയെ ഭർത്താവും സ്വീകരിച്ചു. എന്നാൽ യുവതിക്കൊപ്പം ഒളിച്ചോടിയ ഓട്ടോഡ്രൈവർ ഇപ്പോഴും ഒളിവിലാണ്

shortlink

Related Articles

Post Your Comments


Back to top button