ErnakulamKeralaNews

മോഡലുകളുടെ മരണത്തിൽ വൻദുരൂഹത; വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നതായി അന്വേഷണ സംഘം

എറണാകുളം : കൊച്ചിയിൽ കാർ അപകടത്തിൽ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നതായി അന്വേഷണ സംഘം. ഇവർ സഞ്ചാരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

Also Read : നിയമം അനുസരിക്കുന്നവർക്ക് സമ്മാനം കൂപ്പണുമായി മോട്ടോര്‍വാഹന വകുപ്പ്

മോഡലുകൾ ഉണ്ടായിരുന്ന ഹോട്ടലിലെ DVR മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരമാണ് DVR മാറ്റിയതെന്ന് ജീവനക്കാരൻ മൊഴി നൽകി. ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യും.

നവംബർ ഒന്നിന് പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം. ബൈക്കിൽ ഇടിച്ച്‌ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ചികിത്സയിലായിരിക്കവെയുമാണ് മരിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button