News

സമ്മേളനത്തിലെ ചേരിപ്പോര് : ആലപ്പുഴയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനും ഹോട്ടലിനും നേരെ ആക്രമണം

ആലപ്പുഴ കരീലകുളങ്ങരയില്‍ ബ്രാഞ്ച് സെക്രട്ടറി സുഭാഷിന്റെ വീടിനും ഹോട്ടലിനും നേരെ ആക്രമണം

ആലപ്പുഴ : ആലപ്പുഴ കരീലകുളങ്ങരയില്‍ ബ്രാഞ്ച് സെക്രട്ടറി സുഭാഷിന്റെ വീടിനും ഹോട്ടലിനും നേരെ ആക്രമണം. സിപിഐഎം സമ്മേളനത്തിലെ വിഭാഗീയതയെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കാലാശിച്ചതെന്ന് സുഭാഷ് പോലീസിൽ മൊഴി നൽകി.

Also Read : ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസ് : പ്രതി പിടിയില്‍

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെയും ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് സുഭാഷ് പരാതി നൽകിയിരിക്കുന്നത്.
സിപിഐഎം സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button