KozhikodeKeralaNattuvarthaLatest NewsNews

ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസ് : പ്രതി പിടിയില്‍

ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്

കോഴിക്കോട് : ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപെടുകയായിരുന്നു. പീഡനം തിരിച്ചറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

Read Also : കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് കി​ലോ ക​ഞ്ചാ​വ് പിടികൂടി : മൂ​ന്ന് പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും, ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button