Latest NewsNewsInternationalKuwaitGulf

കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചു: നടി അറസ്റ്റിൽ

കാമുകനും പൊലീസ് പിടിയിൽ

കുവൈറ്റ് സിറ്റി: കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചതിന് നടി അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സീരിയൽ താരം ബിബി ബുശെഹ്‍രിയും കാമുകനുമാണ് കുവൈത്ത് പൊലീസിന്റെ പിടിയിലായത്. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

Also Read:പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിച്ച് രംഗത്തെത്തി. സംഭവം പരിശോധിച്ച കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സാമൂഹിക മാധ്യമത്തിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് നേരത്തെയും ബിബിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കുവൈത്തില്‍ നേരത്തെയും അശ്ലീല വീഡിയോകളുടെ പേരില്‍ സെലിബ്രിറ്റികള്‍ നടപടികള്‍ നേരിട്ടിട്ടുണ്ട്. ഫാഷന്‍ താരം സാറ അല്‍ ഖന്തരിയും ഭര്‍ത്താവ് അഹ്‍മദ് അല്‍ എന്‍സിയും ഇത്തരമൊരു വീഡിയോയുടെ പേരില്‍ അറസ്റ്റിലാരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button