ErnakulamNattuvarthaLatest NewsKeralaNews

പലരും പുറത്തിറങ്ങുന്നില്ല: ജോജുവിന്റെ പ്രതികരണം മഹിളാ കോൺഗ്രസ് പ്രവർത്തകരെ മാനസികമായി തളർത്തിയെന്ന് ദീപ്തി മേരി

എറണാകുളം: ദേശീയപാത ഉപരോധിച്ച് നടത്തിയ കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതിഷേധം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. സംഭവത്തോടെ പ്രവര്‍ത്തകര്‍ വല്ലാതെ ഭയന്നിരിക്കുകയാണെന്നും പലരും ഇപ്പോള്‍ പുറത്തിറങ്ങുന്നതു പോലുമില്ലെന്നും ദീപ്തി മേരി വര്‍ഗീസ് ഒരു ഓണ്‍ലെെന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

വനിതാ പ്രവർത്തകർ ദിവസങ്ങളായി ഫോണ്‍ പോലും എടുക്കുന്നില്ലെന്നും
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യം പറഞ്ഞെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാത്ത് ആരുടെ പ്രേരണയാലാണെന്നും ദീപ്തി ചോദിച്ചു. സ്ത്രീകള്‍ നല്‍കുന്ന പരാതികള്‍ പോലീസ് ഇങ്ങനെയാണോ പരിഗണിക്കേണ്ടതെന്നും ദീപ്തി കുറ്റപ്പെടുത്തി.

ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ യുവതിയെ നഗ്നനൃത്തം ചെയ്യിച്ചു: വിവാദമായതോടെ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി

നടൻ ജോജു ജോർജിനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മഹിളാ കോൺഗ്രസ്‌ പ്രവർത്തകർ മരട് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച്‌ നടത്തിയിരുന്നു. വനിതകളെ അസഭ്യം പറഞ്ഞെന്നും അപമാനിച്ചെന്നുമുള്ള പരാതിയിൽ കേസെടുക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button