KeralaLatest NewsNews

ഫ്രീക്കൻ റോമിയോ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി, പോലീസ് എത്തിയപ്പോൾ ഇറച്ചിവെട്ടുകാരൻ: പീഡനക്കേസിൽ ഒരാൾ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ബ്ലാക്ക്മെയില്‍ ചെയ്തു പീഡിപ്പിച്ച ഫ്രീക്കന്‍ റോമിയോ നാല് വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലാകുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോൺ കാളുകളിലൂടെയും ചതിക്കപ്പെട്ട പെൺകുട്ടികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നാ​ലു​ വ​ര്‍​ഷം മുൻപ് നടന്ന ഈ കേസ് വീണ്ടും ചർച്ചയാകുന്നത്.

റോമിയോ എന്ന പേരിൽ വലയിലാക്കിയ യു​വ​തി​യെ ഭീഷണിപ്പെടുത്തി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പ​ന്തീ​ര​ങ്കാ​വ് കൊ​ട​ല്‍​ന​ട​ക്കാ​വ് കോ​ലി​തൊ​ടു​ക്ക ഹൗ​സി​ല്‍ അ​മീ​റി​നെ​യാ​ണ് നാ​ലു​ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ക​സ​ബ പോ​ലീ​സ് ത​മി​ഴ്‌​നാ​ട് സി​ക്കാ​ലി​യി​ലെ ഇറച്ചിക്കടയില്‍നിന്നു പി​ടി​കൂ​ടി​യ​ത്.

Also Read:ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി പോളണ്ടും ഇംഗ്ലണ്ടും

നാല് വർഷങ്ങൾക്ക് മുൻപാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഫോ​ണ്‍ വ​ഴി പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ യുവതിയുമായി അടുപ്പത്തിലായ ഇ​യാ​ള്‍​ക്കു യു​വ​തി നി​ര​വ​ധി ഫോ​ട്ടോ​ക​ള്‍ കൈ​മാ​റി​യി​രു​ന്നു. ഈ ​ഫോ​ട്ടോ​ക​ള്‍ ഭ​ര്‍​ത്താ​വി​ന​ട​ക്കം ന​ല്‍​കു​മെന്നു പ​റ​ഞ്ഞാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. ശല്യം സഹിക്കാതെ യു​വ​തി പ​രാ​തി ന​ല്‍​കി​യ​തി​നെത്തുട​ര്‍​ന്ന് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. പിടിയിലാകുമ്പോൾ പ്രതി ത​മി​ഴ്നാ​ട് ഏ​ര്‍​വാ​ടി​യി​ലെ ചി​ക്ക​ന്‍ ​സ്റ്റാ​ളി​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button