Latest NewsIndiaNews

ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, മുനാഫ് പട്ടേൽ ഉൾപ്പെടെ ‘ഉന്നതർ’ തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി

ഭർത്താവിന്റെ അനുവാദത്തോടെ ബിസിനസ്സുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി

മുംബൈ: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ, മുനാഫ് പട്ടേൽ എന്നിവർ ഉൾപ്പെടെ കായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഭാര്യ. മുൻ ഐപിഎൽ ചെയർമാനും കോൺഗ്രസ് നേതാവുമായ രാജീവ് ശുക്ല, പൃഥിരാജ് കോത്താരി എന്നിവരും തന്നെ പീഡിപ്പിച്ചതായാണ് ദാവൂദിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

വിവാഹത്തിനു ശേഷം ഭർത്താവ് തന്നെ നിരവധി തവണ പീഡനത്തിന് വിധേയയാക്കിയെന്നും ഭർത്താവിന്റെ അനുവാദത്തോടെ ബിസിനസ്സുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഭർത്താവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തന്നെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി.

പലരും പുറത്തിറങ്ങുന്നില്ല: ജോജുവിന്റെ പ്രതികരണം മഹിളാ കോൺഗ്രസ് പ്രവർത്തകരെ മാനസികമായി തളർത്തിയെന്ന് ദീപ്തി മേരി

ഹാർദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും ചേർന്ന് മദ്യലഹരിയിലാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും കഴി‍ഞ്ഞ 15 വർഷമായി സമൂഹത്തിലെ ഉന്നതരായ ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ ഭർത്താവ് നിർബന്ധിതയാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. അതേസമയം, സംഭവം അന്വേഷിച്ചുവരികയാണെന്നും യുവതി പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button