COVID 19AsiaLatest NewsNewsInternational

കൊവിഡിന് പിന്നാലെ ഇനിയും മഹാവ്യാധികൾ! കാരണം ചൈനയിലെ ഭക്ഷണശീലങ്ങൾ തന്നെയാകാം?

ചൈനയിലെ മാംസവ്യാപാര കേന്ദ്രങ്ങൾ മാരക രോഗങ്ങളുടെ ഉറവിടങ്ങൾ

ബീജിംഗ്: സമകാലിക ലോകത്തിന്റെ അടിത്തറയിളക്കിയ കൊവിഡിനും സാർസിനും ശേഷം ചൈനയിൽ ഇനിയും മഹാവ്യാധികൾ ഉടലെടുത്തേക്കാമെന്ന് മുന്നറിയിപ്പ്. മനുഷ്യനെയും മറ്റ് ജീവികളെയും മാരകമായി ബാധിച്ചേക്കാവുന്ന മഹാവ്യാധികളുടെ ഉറവിടമായി ചൈനയിലെ മാംസ വ്യാപാര കേന്ദ്രങ്ങൾ മാറിയേക്കാമെന്നാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ടിൽ പറയുന്നത്.

Also Read:ദുബായ് എയർ ഷോ: 16 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്നു

ചൈനയിലെ ചന്തകളിൽ വിൽക്കപ്പെടുന്ന ജനപ്രിയമായ മൃഗമാംസ ഇനങ്ങളിൽ ഭൂരിപക്ഷവും മാരകമായ വൈറസുകളുടെ ഉറവിടങ്ങളാണ് എന്നാണ് റിപ്പോർട്ട്. ഇരുപത് വർഷങ്ങൾക്ക് മുൻപ് ചൈനയിൽ മാരകമായ രോഗബാധകൾക്ക് കാരണമായ മരപ്പട്ടിയുടെ ഇറച്ചി ഇനിയും വിനയായേക്കാം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ ചൈനയിൽ വ്യാപകമായി ഭക്ഷിക്കപ്പെടുന്ന ജീവികളാണ് വവ്വാലുകൾ. ഇവയിലൂടെ നിപ്പ ഉൾപ്പെടെയുള്ള മാരകമായ വൈറസുകൾ പടർന്നു പിടിച്ചേക്കാമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പടരാൻ സാദ്ധ്യതയുള്ള മാരകമായ വൈറസുകളാണ് ഇനി വരാനിരിക്കുന്നതെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ സിഡ്നി സർവ്വകലാശാലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ 19 പ്രവിശ്യകളിൽ ഭക്ഷണത്തിന് വേണ്ടി വേട്ടയാടപ്പെടുന്ന 16 ജന്തുവിഭാഗങ്ങളെയാണ് ഇവർ പഠനത്തിന് വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button