ThiruvananthapuramKeralaNattuvarthaLatest NewsNews

കനത്ത മഴ തുടരുന്നു: 7 ജില്ലകളിൽ സ്കൂൾ, കോളജ് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കും അവധിയാണ്. കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, എന്നാൽ കോളജുകൾക്ക് ബാധകമല്ല. എറണാകുളം ജില്ലയിൽ തിങ്കളാഴ്ച പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്.

യുപിയിൽ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ, കോൺഗ്രസിന് വൻ തകർച്ച: എബിപി -സി വോട്ടര്‍ സര്‍വേ ഫലം

വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു. കേരള, എംജി, കുസാറ്റ്, കുഫോസ് (ഫിഷറീസ്), ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button