ThiruvananthapuramLatest NewsKeralaNattuvarthaNews

കനത്ത മഴ: കേരള, എംജി, ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു, 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കേരള, എംജി, ആരോഗ്യ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.

എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സർവകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ 22ന് ആരംഭിക്കുമെന്ന് അറിയിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായും പുതുക്കിയ തീയതി സർവകലാശാല വൈബ്സൈറ്റിൽ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button