KozhikodeKeralaLatest NewsIndia

കോഴിക്കോട് പെൺ വാണിഭം നടത്തിയിരുന്ന സംഘം പിടിയിൽ: യുവതികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തും

കെ. നസീറാണ് വീട് വാടകയ്‌ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തി വന്നിരുന്നതെന്ന് പോലീസ്

കോഴിക്കോട് : വാടകയ്‌ക്ക് വീട് എടുത്ത് പെൺ വാണിഭം നടത്തിയിരുന്ന സംഘം പിടിയിൽ . തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42),ഏജന്റ്‌ മഞ്ചേരി സ്വദേശി സീനത്ത് (51) , രാമനാട്ടുകര സ്വദേശി അൻവർ (26) , താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്. കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടിൽ നടത്തിയ റെയ്ഡിലാണ്‌ ഇവർ പിടിയിലായത്.

കെ. നസീറാണ് വീട് വാടകയ്‌ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു . ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ കേരളത്തിലേക്കും , കേരളത്തിൽ നിന്നുള്ള യുവതികളെ ഇതര സംസ്ഥാനങ്ങളിലേക്കും റിക്രൂട്ട് ചെയ്യാൻ സ്ത്രീകളായ ഏജന്റുമാരും സംഘത്തിലുണ്ടായിരുന്നു .

കേന്ദ്രത്തിലുണ്ടായിരുന്ന കൊൽക്കത്ത, കോഴിക്കോട് സ്വദേശികളായ സ്ത്രീകളെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി . കോഴിക്കോട് ഈയിടെയായി മൂന്നാമത്തെ പെൺവാണിഭ സംഘമാണ് പിടിയിലാകുന്നത്. സമാനമായ രീതിയില്‍ വാടകയ്‌ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം.മുൻപ് ഇത്തരം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക അക്രമത്തിലേക്ക് നയിക്കുന്ന സംഭവവും അടുത്തിടെ സംസ്ഥാനത്തുണ്ടായിരുന്നു.

കോട്ടയം നഗരത്തില്‍ അടുത്തിടെ ഇത്തരത്തിലുള്ള അക്രമ സംഭവം നടന്നിരുന്നു. ഒരു സംഘത്തിലായിരുന്നവര്‍ പിരിഞ്ഞ് വ്യത്യസ്ത സംഘങ്ങളായതോടെ ഇടപാടുകാര്‍ രണ്ട് സ്ഥാപനങ്ങളിലേക്കും എത്തിയതിനേക്കുറിച്ചുള്ള തര്‍ക്കമായിരുന്നു അക്രമത്തിലേക്ക് നയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button