Latest NewsKeralaNews

സംസ്ഥാനത്ത് കനത്ത മഴയില്‍ ഒരുമരണം: ലോറി ഡ്രൈവര്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു

സമീപത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തങ്കരാജിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഒരുമരണം. കളമശേരിയിൽ മണ്ണിനടിയിൽപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ കണ്ടെയിനര്‍ റോഡിലാണ് അപകടം സംഭവിച്ചത്. ലോറിനിർത്തി പുറത്തിറങ്ങിയതായിരുന്നു തങ്കരാജ്. ഈ സമയത്ത് കല്ലും മണ്ണും ഇടിഞ്ഞ് വീഴകുയായിരുന്നു. സമീപത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തങ്കരാജിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്നലെ രാത്രിമുതല്‍ കൊച്ചിയില്‍ ശക്തമായ മഴയാണ്.

Read Also: പൊലീസിന് കൊടുത്ത മൊഴികള്‍ കളവാണെന്ന് തെളിഞ്ഞു: ഓഡി കാറില്‍ പ്രമുഖ വ്യവസായി: മുന്‍ മിസ് കേരളയുടെ മരണത്തിൽ ദുരൂഹത

അതേസമയം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button