KozhikodeLatest NewsKeralaNattuvarthaNews

വടകരയിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം: സൈൻ ബോർഡിൽ നിന്ന് തീ ആളി പടർന്നു

കോഴിക്കോട്: വടകരയിൽ പെട്രോൾ പമ്പിൽ തീപ്പിടുത്തം. തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിലാണ് തീപ്പിടുത്തം ഉണ്ടായത്. പമ്പിന്റെ മുൻ വശത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ നിന്ന് തീ ആളി പടരുകയായിരുന്നു.

ഇന്ധനം നിറയ്‌ക്കുന്ന ഭാഗത്തേക്ക് തീ പടർന്നു പിടിക്കാതെ നാട്ടുകാരും അഗ്നിശമന സേനയും പമ്പിലെ ജീവനക്കാരും ചേർന്ന് ശ്രദ്ധിച്ചത് വൻ ദുരന്തം ഒഴിവാക്കി. ഇന്ധനം നിറയക്കാൻ വേണ്ടി എത്തിയ ഒട്ടേറെ വാഹനങ്ങൾ തീ ആളിപ്പടർന്ന സമയത്ത് പെട്രോൾ പമ്പിൽ ഉണ്ടായിരുന്നു.

യഥാര്‍ത്ഥ ‘കുപ്രസിദ്ധ പയ്യന്‍’ ജയേഷ് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിൽ

പമ്പിലെ ലൈറ്റ് ഘടിപ്പിച്ച വലിയ സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും നാട്ടുകാരം ചേർന്ന് ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button