Latest NewsNewsInternationalGulfQatar

ഖത്തറിൽ പുതിയ ബസ് സ്റ്റേഷൻ: ഉദ്ഘാടനം നിർവ്വഹിച്ച് ഗതാഗത വകുപ്പ് മന്ത്രി

ദോഹ: ഖത്തറിൽ പുതിയ ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.സ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബസ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഖത്തർ ഗതാഗത വകുപ്പ് മന്ത്രി ജാസ്സിം സൈഫ് അഹ്മദ് അൽ സുലൈതിയാണ് അൽ സുഡാൻ ബസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read Also: മലപ്പുറത്ത് പത്തൊമ്പത്കാരിയായ അമ്മയും എട്ടുമാസം പ്രായമുള്ള കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി H.E. ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബായീ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ഫലേഹ് ബിൻ നാസ്സർ ബിൻ അഹ്മദ് ബിൻ അലി അൽ താനി, പബ്ലിക് വർക്‌സ് അതോറിറ്റി പ്രസിഡന്റ് ഡോ. എൻജിനീയർ സാദ് ബിൻ അഹ്മദ് അൽ മുഹനാദി, ഖത്തർ ജനറൽ ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ പ്രസിഡന്റ് എൻജിനീയർ എസ്സ ബിൻ ഹിലാൽ അൽ കുവാരി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

സുഡാൻ മെട്രോ സ്റ്റേഷൻ, അൽ സദ്ദ് SC എന്നിവയ്ക്ക് സമീപമായാണ് ഈ പുതിയ ബസ് സ്റ്റേഷൻ ഒരുക്കിയിട്ടുള്ളത്. 65216 സ്‌ക്വയർ മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ ബസ് സ്റ്റേഷനിൽ ഏഴു ബസ് ബേകളുണ്ട്. നാല് റൂട്ടുകളിലായി ഓരോ മണിക്കൂറിലും 22 ബസുകൾക്ക് ഇവിടെ നിന്ന് സർവീസ് നടത്താം. പ്രതിദിനം 1750 യാത്രികർക്ക് ഈ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യാം. ഇലക്ട്രിക് ചാർജിംഗ് സ്‌റ്റേഷനുകളും ഇവിടെയുണ്ട്. പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയുടെ ഭാഗമായി എട്ട് ബസ് സ്‌റ്റേഷനുകളാണ് ഖത്തറിൽ തുറക്കുന്നത്. ഇതിൽ ആദ്യത്തേതാണ് അൽ സുഡാനിലെ ബസ് സ്‌റ്റേഷൻ.

Read Also: ആമസോൺ വഴി കഞ്ചാവ് വിൽപന: ലക്ഷങ്ങൾ വിലവരുന്ന 1000 കിലോ വിറ്റതായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button