Latest NewsUAENewsInternationalGulf

ഇനി വിമാനയാത്രയിൽ വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം: അനുമതി നൽകി ഇത്തിഹാദ്

അബുദാബി: വിമാന യാത്രയിൽ ഇനി വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാം. ഇത്തിഹാദ് എയർവെയ്‌സാണ് ഇതിന് അനുമതി നൽകിയത്. വളർത്തു മൃഗങ്ങളുടെ വലുപ്പം, ഭാരം, യാത്രാ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചായിരിക്കും ടിക്കറ്റ് നിരക്കെന്ന് അധികൃതർ അറിയിച്ചു.

Read Also: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയാളികള്‍ എസ്ഡിപിഐ, അതേ നാണയത്തില്‍ മറുപടിയെന്ന് ബിജെപി മുന്നറിയിപ്പ്

ചെക്ക് ഇൻ സമയത്തു മൃഗങ്ങളുടെ രേഖകൾ ഹാജരാക്കണം. 6 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരു വളർത്തുമൃഗത്തിന് ശരാശരി 550 ദിർഹം (11132 രൂപ), 6 മണിക്കൂറിൽ കൂടുതലുള്ള യാത്രയ്ക്ക് 920 ദിർഹം (18621 രൂപ) എന്നിങ്ങനെയാണ് ശരാശരി നിരക്ക്. 2 അംഗ കുടുംബത്തിന് 2 വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാനാണ് അനുമതിയുള്ളത്.

മൃഗത്തിന്റെ മൈക്രോചിപ്പ് നമ്പർ, സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സർട്ടിഫിക്കറ്റ്, ഫിറ്റ്-ടു-ട്രാവൽ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഉൾപ്പെടെ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ബുക്ക് ചെയ്യണമെന്നാണ് ഇത്തിഹാദ് എയർവെയ്‌സ് നൽകുന്ന നിർദ്ദേശം.

Read Also: അപകടശേഷം ഓഡി ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചു: മുന്‍ മിസ് കേരളയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button