AlappuzhaKeralaNattuvarthaLatest NewsNews

ആലപ്പുഴ ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നതിനാലാണിത്

ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 16ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്നും ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരുന്നു. ആലപ്പുഴ ഉൾപ്പെടെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നത്.

തെക്ക് കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറന്‍ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാന്‍ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Read Also : വായ്‌പ്പുണ്ണ്‌ : കാരണങ്ങൾ അറിയാം

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവച്ചു. കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും സാങ്കേതിക സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും ആണ് പരീക്ഷകൾ മാറ്റിവെച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button