Latest NewsNewsMobile PhoneTechnology

ലോകത്തിലെ മൂന്നാമത്തെ 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയായി ഇന്ത്യ

ദില്ലി: ലോകത്തിലെ മൂന്നാമത്തെ വലിയ 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയായി ഇന്ത്യ. ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പത്ത് ദശലക്ഷം യൂണിറ്റുകളാണ് വില്പന നടന്നത്.ഫോണിന്റെ വില്പന തകൃതിയായി നടക്കുന്നുണ്ടെങ്കിലും 5ജി സാങ്കേതികവിദ്യ രാജ്യത്ത് അടുത്തെങ്ങാനും എത്തുമെന്ന് ഇതുവരെ ഉറപ്പില്ല. ഏറ്റവും കൂടുതല്‍ വില്പന നടന്ന 5ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഷവോമിയാണ്.

ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഘടകവസ്തുക്കളുടെ ക്ഷാമം മൂലം 5ജി സ്മാര്‍ട്ട്‌ഫോണ്‍ വില്പന മൂന്നാം പാദത്തില്‍ കുറവായിരുന്നു. എന്നിട്ടും ഇന്ത്യ ആഗോള വിപണിയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. മൊത്തം വില്പനയുടെ 23.4 ശതമാനം ഷവോമിയും 16.9 ശതമാനം സാംസങ്ങിനുമാണ്.

Read Also:- ഈ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ മാതളനാരങ്ങ കഴിക്കരുത്..!!

വില്പനയുടെ 16.4 ശതമാനവുമായി വിവോ ശക്തമായ മത്സരവുമായി മൂന്നാം സ്ഥാനത്തുണ്ട്. 15.7 ശതമാനവുമായി റിയല്‍മിയാണ് നാലാം സ്ഥാനത്ത്. റിയല്‍മി സി. 11, റിയല്‍മി 8, എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്പനയുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍. റെഡ്മി 9 എ, റെഡ്മി 9 പവര്‍, റെഡ്മി 9 , റെഡ്മി നോട്ട് 10 എസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്പനയുള്ള ഷവോമിയുടെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍.

shortlink

Related Articles

Post Your Comments


Back to top button