ThiruvananthapuramKeralaLatest NewsNews

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു

നവംബര്‍ 16 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30ന് നിയമസഭാ സെക്രട്ടറിക്കാണ് പത്രിക സമര്‍പ്പിച്ചത്. ഈ മാസം 29ന് ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 16 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മ പരിശോധന നവംബര്‍ 17ന് ആയിരിക്കും. നവംബര്‍ 22 വരെ പത്രിക പിന്‍വലിക്കാനുള്ള അനുമതിയുണ്ട്.

Read Also : വെഞ്ഞാറമൂട് നാലു വയസുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍

നവംബര്‍ 29ന് ആണ് രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 29ന് തന്നെയായിരിക്കും. 2024 ജൂലൈ 1 വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധിയുള്ളത്. കേരളം കൂടാതെ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഓരോ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആര്‍. അനില്‍, എ.കെ. ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, കേരളാ കോണ്‍ഗ്രസ് എം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button