ThiruvananthapuramKeralaLatest NewsNews

അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് സാധിക്കണം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

എന്‍ജിനിയറിംഗ്, ഐടി വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ കൂടുതല്‍ കേരളത്തിലാണുള്ളത്

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ് ഐടി രംഗത്ത് എട്ട് ലക്ഷം അവസരങ്ങളാണ് രാജ്യത്ത് പുതുതായി തുറക്കപ്പെട്ടതെന്നും ഇത് പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയണമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Read Also : പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു: കൊലയ്ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

കേരളത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ തയ്യാറാകുന്നില്ലെന്നും പുറത്തുള്ളവരുടെ കാഴ്ച്ചപ്പാടില്‍ കേരളം നിക്ഷേപ സൗഹൃദമല്ലെന്നും മന്ത്രി പറഞ്ഞു. തെക്കന്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി ആഗ്രഹിക്കുന്നവര്‍ തമിഴ്‌നാടിനെയും കര്‍ണാടകയെയുമാണ് തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍ജിനിയറിംഗ്, ഐടി വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ കൂടുതല്‍ കേരളത്തിലാണുള്ളത്. എന്നാല്‍ അവര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടാന്‍ നിര്‍ബന്ധിതമാകുകയാണെന്നും മന്ത്രി പറഞ്ഞു. കാഴ്ച്ചപ്പാടിന്റെ പേരിലാണ് നിക്ഷേപകര്‍ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button