KannurLatest NewsKeralaNattuvarthaNews

മൊബൈൽ ഫോൺ കവർച്ച : പ്രതി അ​നി​യ​ൻ ബാ​വ അറസ്റ്റിൽ

ആ​റ​ളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

ആ​റ​ളം: വെ​ളി​മാ​ന​ത്തെ വീട്ടിൽ നിന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. വെ​ളി​മാ​നം കോ​ള​നി​യി​ലെ അ​നി​യ​ൻ ബാ​വ എ​ന്ന പ​ന​ച്ചി​ക്ക​ൽ ദി​നേ​ശി (19)നെയാണ് പൊലീസ് പിടികൂടിയത്. ആ​റ​ളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ 10ന്​ ആണ് കേസിനാസ്പദമായ സംഭവം. വെ​ളി​മാ​ന​ത്തെ വീ​ട്ടി​ൽ നി​ന്നും നാ​ലു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ആണ് ഇയാൾ കവർന്നത്. അ​ടി​പി​ടി, മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Read Also : ചന്ദനം മുറിച്ച് കടത്താൻ ശ്രമം : കുപ്രസിദ്ധ ചന്ദന മോഷ്​ടാവ് ചിങ്കിടി വിജയൻ അറസ്റ്റിൽ

ആ​റ​ളം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​ദാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​എ​സ്. പ്ര​സാ​ദ്, എ.​എ​സ്.​ഐ അ​ബ്​​ദു​ൽ നാ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള സം​ഘം ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ മ​ട്ട​ന്നൂ​ർ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button