Latest NewsNewsIndia

മറ്റ് പാർട്ടികളുമായി സഖ്യമില്ല: യുപി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രിയങ്ക

ലക്നൗ: ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ്​ നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്നും മറ്റ് [ആർട്ടികളുമായി സഖ്യമില്ലെന്നും​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ബുലന്ദേശ്വറിൽ കോൺഗ്രസ്​ പ്രതിജ്ഞ സമ്മേളനത്തിൽ ​നേതാക്കളെ അഭിസംബോധന ചെയ്​തു സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. ‘യുപി നിയമസഭ സീറ്റുകളിൽ കോൺഗ്രസ്​ പ്രവർത്തകരെ മാത്രമാണ്​ നാമനിർദേശം ചെയ്യുക. കോൺഗ്രസിന്​ വിജയിക്കണമെങ്കിൽ ഒറ്റക്ക്​ വിജയിക്കും’. പ്രിയങ്ക വ്യക്തമാക്കി.

അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കും ആഗ്ര, അലിഗഡ്​, ഹത്രാസ്​, ബുലന്ദേശ്വർ തുടങ്ങിയ 14 ജില്ലകളിലെ കോൺഗ്രസ്​ ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ പ്രിയങ്ക ഗാന്ധി യോഗം സംഘടിപ്പിച്ചിരുന്നു. മറ്റൊരു പാർട്ടിയുമായി സഖ്യം​വേണ്ടെന്ന് യോഗത്തിൽ​ പ്രിയങ്ക ഗാന്ധിയോട്​ നിരവധി നേതാക്കൾ അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രിയങ്കയുടെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button