KasargodKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണിയാക്കി : ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

വെള്ളരിക്കുണ്ട് പ​ര​പ്പ ഓ​ട്ടോ സ്​​റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ കാ​രാ​ട്ട് ന​ല്ലി​യ​റ​യി​ലെ സു​ധീ​ഷാണ്​ (27) പൊലീസ് പിടിയിലായത്

നീ​ലേ​ശ്വ​രം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. വെള്ളരിക്കുണ്ട് പ​ര​പ്പ ഓ​ട്ടോ സ്​​റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ കാ​രാ​ട്ട് ന​ല്ലി​യ​റ​യി​ലെ സു​ധീ​ഷാണ്​ (27) പൊലീസ് പിടിയിലായത്.

പതിനാറുകാരിയെ പ്രണയം നടിച്ച് വിവാഹ വാ​ഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ വെള്ളരിക്കുണ്ട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

Read Also : ഉദ്‌ഘാടനച്ചടങ്ങിനിടെ ത​ല​യി​ൽ ഇ​രു​മ്പു​തൂ​ൺ വീ​ണ് മാ​ന്ത്രി​ക​ന്​ പരിക്ക്‌

വെ​ള്ള​രി​ക്കു​ണ്ട് ഇ​ൻ​സ്​​പെ​ക്ട​ർ സി​ബിയുടെ നേതൃത്വത്തിലുള്ള സം​ഘമാണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button