Latest NewsNewsIndia

പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം : രണ്ടു നില കെട്ടിടം തകര്‍ന്നു

ശിവകാശി : പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് നില കെട്ടിടം തകര്‍ന്നു. തമിഴ്‌നാട് ശിവകാശിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദീപാവലിക്കായി തയ്യാറാക്കിയ ഫാന്‍സി പടക്കങ്ങള്‍ അനധികൃതമായി സൂക്ഷിച്ചുവെച്ച കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച വൈകീട്ടാണ് നെഹ്റൂജി നഗറിലെ ജനവാസമേഖലയില്‍ പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

Read Also : കത്തോലിക്കാ പുരോഹിതന്‍മാരുടെ ലൈംഗിക പീഡനം, സത്യം പുറത്തുകൊണ്ടുവന്നതിന് നന്ദി: മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പ

സ്ഫടനത്തില്‍ തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍ നിന്നും മനോജ്, വേല്‍രാജ് എന്നീ രണ്ടു ജീവനക്കാരെ രക്ഷപ്പെടുത്തി. നാലുപേര്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. അഗ്‌നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button