CricketLatest NewsNewsSports

ടി20 ലോക കപ്പ്: ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ച് ആഘോഷമാക്കി ഓസീസ് താരങ്ങള്‍

ദുബായ്: ടി20 ലോക കപ്പില്‍ വൈരികളായ ന്യൂസിലാന്റിനെ തകര്‍ത്ത് ഓസ്ട്രേലിയ ആദ്യമായി കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഇപ്പോഴിതാ കിരീടം നേടിയതിന് ശേഷം ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോകളില്‍ ഒന്ന് ഏറെ വൈറലായി മാറിയിരിക്കുകയാണ്.

വിജയാഘോഷ വേളയില്‍ ഓസീസ് താരങ്ങള്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതാണ് കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. കിരീടനേട്ടത്തിന് ശേഷം ഡ്രസിംഗ റൂമില്‍ എത്തിയ ഓസീസ് സംഘം വിജയം ആഘോഷിക്കുന്നതിനിടയില്‍ ടീമിലെ വിക്കറ്റ് കീപ്പറായ വെയ്ഡ് താന്‍ കാലില്‍ ഇട്ടിരുന്ന ഷൂ ഊരുകയും തുടര്‍ന്ന് അതിലേക്ക് ബിയര്‍ ഒഴിച്ച് കുടിക്കുകയുമായിരുന്നു.

Read Also:- കണ്‍തടത്തിലെ കറുപ്പ് നീക്കാൻ..!!

തൊട്ടുപിന്നാലെ താരത്തിന്റെ കൈയില്‍ നിന്നും അതേ ഷൂ വാങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസും ബിയര്‍ ഷൂവിലേക്ക് ഒഴിച്ച് കുടിച്ചു. നായകന്‍ ആരോണ്‍ ഫിഞ്ചും ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button