IdukkiNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ചു: കാമുകനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പോലീസ്

അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇടുക്കി ഹൈറേഞ്ചിലെ അതിർത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രതി പെൺകുട്ടിയെ ഒരാഴ്ച മുൻപ് വീട്ടിലെത്തിക്കുകയായിരുന്നു.

മാതാപിതാക്കളില്ലാത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പെൺകുട്ടി കഴുത്തിൽ താലി അണിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഇരുവരും വിവാഹം ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇവരുടെ ബന്ധുക്കൾക്ക് പങ്കില്ലെന്നും അധികൃതർ പറഞ്ഞു. പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കു മുൻപാകെ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button