KozhikodeLatest NewsKeralaNattuvarthaNews

ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച്‌ അനധികൃത മദ്യക്കച്ചവടം : യുവാവ് പിടിയിൽ

ചെട്ടിപ്പടി ബീച്ച്‌ സ്വദേശി കെ. മുജീബ് റഹ്മാനെ (46) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

പരപ്പനങ്ങാടി : ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച്‌ അനധികൃത മദ്യക്കച്ചവടം നടത്തുന്ന യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ആയിരുന്നു മദ്യകച്ചവടം. ചെട്ടിപ്പടി ബീച്ച്‌ സ്വദേശി കെ. മുജീബ് റഹ്മാനെ (46) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അളവില്‍ കവിഞ്ഞ മദ്യ ശേഖരവുമായി പരപ്പനങ്ങാടി പൊലീസ് ആണ് പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് അടുത്ത് വെച്ച്‌ ഇയാളെ പിടികൂടിയത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Read Also : ഫോണില്‍ സംസാരിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

താനൂര്‍ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ഇന്‍സ്പെകര്‍ ഹണി കെ ദാസ്, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ആല്‍ബിന്‍, ജിതിന്‍, വിപിന്‍, ജിനീഷ്, സബറുദ്ധീന്‍, അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button