Latest NewsNewsInternationalUK

ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വർണക്കടുവ ലേലത്തിന് വെച്ച് ബ്രിട്ടീഷ് സർക്കാർ: ലേലത്തിൽ ഇന്ത്യക്കാർക്ക് പങ്കെടുക്കാനാവില്ല

ലണ്ടൻ: ടിപ്പു സുൽത്താന്റെ സുവർണ സിംഹാസനത്തിലെ താഴികക്കുടം ബ്രിട്ടീഷ് സർക്കാർ ലേലത്തിന് വച്ചു. ഏകദേശം 15 കോടി രൂപയ്ക്ക് ബ്രിട്ടീഷ് സർക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വർണകടുവയുടെ രൂപത്തിലുള്ള എട്ടു താഴിക കുടങ്ങളിൽ ഒന്നാണ് ഇപ്പോൾ ലേലത്തിന് വച്ചിരിക്കുന്നത്. എന്നാൽ ലേലത്തിൽ ഇന്ത്യക്കാർക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് ലേല വിവരങ്ങൾ പ്രഖ്യാപിച്ചുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.

ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്ന ശ്രീരംഗപട്ടണം പിടിച്ചശേഷം, ഈസ്റ്റ് ഇന്ത്യ കമ്പനി അദ്ദേഹത്തിന്റെ സുവർണ സിംഹാസനം പൊളിച്ചു കടത്തുകയായിരുന്നു. ബ്രിട്ടിഷ് രാജാവിന് സിംഹാസനം സമ്മാനിക്കണമെന്ന് അന്നത്തെ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ആഗ്രഹിച്ചെങ്കിലും യുദ്ധമുതലുകൾ വീതിക്കുന്ന പ്രൈസ് കമ്മിറ്റി ഏജന്റുമാർ ഇതു കഷണങ്ങളാക്കി കടത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ

ടിപ്പു അവസാന യുദ്ധത്തിൽ ഉപയോഗിച്ച വാളും, മോതിരവും അന്ന് ബ്രിട്ടീഷുകാർ ലണ്ടനിൽ എത്തിച്ചിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിൽ മേജർ ജനറൽ അഗസ്റ്റസ് ഡബ്ല്യു.എച്ച്. മെയ്‌റിക്കിന്റേയും നാൻസി ഡോവാജറിന്റേയും മ്യൂസിയത്തിലേയ്ക്കുള്ള സംഭാവനകളായി ഇത് 2004 വരെ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ 2004 ൽ ഇത് ലേലം ചെയ്തപ്പോൾ വിജയ് മല്യ ടിപ്പു സുൽത്താന്റെ വാളും മറ്റു ചില വസ്തുക്കളും ലേലത്തിൽ എടുത്ത് ഇന്ത്യയിൽ എത്തിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button