ThrissurKeralaNattuvarthaLatest NewsNews

ഇഡലി പാത്രത്തിൽ വിരൽ കുടുങ്ങി : കു​ഞ്ഞി​ന് ര​ക്ഷ​ക​രാ​യി ഫ​യ​ർ ഫോ​ഴ്സ്

ഒ​ന്ന​ര വ​യ​സ്സു​ള്ള ആ​ദ​മിന്റെ വി​ര​ലാ​ണ് പാ​ത്രത്തിന്റെ മൂ​ടി​യി​ൽ കു​ടു​ങ്ങി​യ​ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: ഇ​ഡ​ലി പാ​ത്ര​ത്തിന്റെ മൂ​ടി​യി​ൽ വി​ര​ൽ കു​ടു​ങ്ങി​യ കു​ഞ്ഞി​ന് ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. പെ​രി​ഞ്ഞ​നം കൊ​റ്റ​കു​ളം സ്വ​ദേ​ശി പാ​താ​ന​ത്ത് പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ആ​ഷീ​മിന്റെ മ​ക​ൻ ഒ​ന്ന​ര വ​യ​സ്സു​ള്ള ആ​ദ​മിന്റെ വി​ര​ലാ​ണ് പാ​ത്രത്തിന്റെ മൂ​ടി​യി​ൽ കു​ടു​ങ്ങി​യ​ത്.

വീ​ട്ടു​കാ​ർ ഏ​റെ ശ്ര​മി​ച്ചി​ട്ടും ഫലം കണ്ടില്ല. വിരൽ മുറിയുമെന്ന അ​വ​സ്ഥ​യി​ൽ എ​ത്തി​യ​തോ​ടെ കു​ട്ടി​യേ​യും കൊ​ണ്ട് മാതാപിതാക്കൾ പു​ല്ലൂ​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സ്​​റ്റേ​ഷ​നി​ൽ എത്തി. തുടർന്ന് അ​ഗ്നിശമന സേനയാണ് കുട്ടിയുടെ വിരൽ പുറത്തെടുത്തത്.

Read Also : മോഷണത്തിനിടെ വയോധിക കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയും അറസ്​റ്റിൽ

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ർ ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സ​ജീ​ഷ്, ബി​നു​രാ​ജ്, അ​തു​ൽ​ജി​ത്ത്, എ​സ്. സ​ന്ദീ​പ്, ആ​ർ. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ഡ​ലി​ത്ത​ട്ട് മു​റി​ച്ച് കു​ട്ടി​യു​ടെ വി​ര​ൽ പു​റ​ത്തെ​ടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button