Latest NewsNewsIndia

ജമ്മുകാശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു: ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലിനിടെ ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഹൈദര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ഏറ്റുമുട്ടലിനിടെ ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

ഹൈദര്‍പോറ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ സൈന്യം പ്രദേശം വളഞ്ഞത്. സൈന്യം പ്രദേശത്ത് എത്തിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

Read also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നേരത്തെ ഭീഷണിയുണ്ടായിരുന്നു, സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ

എത്രപേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നത് വ്യക്തമല്ലെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button